ഈ പരാതിയിൽ സ്വീകരിച്ച നടപടികൾ അറിയിക്കാനും നിർദേശമുണ്ട്. പ്രാഥമിക അന്വേഷണം പോലും നടത്തിയില്ല എന്ന് ഹർജിക്കാരൻ പറയുന്നു. പി പി ദിവ്യ അധികാര ദുർവിനിയോഗം നടത്തി പണം തട്ടിയെന്നും ഹർജിക്കാരൻ ആരോപിക്കുന്നുണ്ട്.കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് ആണ് ഹൈക്കോടതിയിൽ പരാതി നൽകിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരിക്കെ പദവി ദുരുപയോഗം ചെയ്ത് കോടികൾ സമ്പാദിച്ചു എന്നാണ് ഹർജിയിലെ ആരോപണം. അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ വിജിലൻസിന് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. ഇതിന് പിന്നാലെയാണ് ഷമ്മാസ് ഹൈക്കോടതിയെ സമീപിച്ചത്.പരാതിയിൽ സ്വീകരിച്ച നടപടികൾ വിജിലൻസ് കോടതിയെ അറിയിക്കും. അതിന് ശേഷമായിരിക്കും കോടതി വിഷയത്തിൽ തുടർനടപടികളും വാദങ്ങളും കേൾക്കുക.
The High Court has sent a notice to the Vigilance over corruption allegations against former Kannur District Panchayat President P. P. Divya.